മനുഷ്യന് ഒരു ആമുഖം

” പൂര്‍ണ്ണ വളര്‍ച്ചയെത്തും മുന്‍പേ മരിച്ചു പോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യന്‍” 

“ധീരനും സ്വതന്ത്രനും സർവ്വോപരി സർഗ്ഗാത്മകനുമായ മനുഷ്യശിശു അറുപതോ എഴുപതോ വര്‍ഷം കൊണ്ട് ,ഭീരുവും പരതന്ത്രനുമായിത്തീർന്ന് ,സ്വന്തം സൃഷ്ടിപരത വംശവൃധിക്കുവേണ്ടി മാത്രം ചെലവിട്ട് ,ഒടുവില്‍ ,വൃദ്ധ വേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചുപോകുന്നതിനെയാണ് മനുഷ്യജീവിതം എന്ന് പറയുന്നതെങ്കിൽ പ്രിയപ്പെട്ടവളെ, മനുഷ്യനായിപ്പിറന്നതിൽ എനിക്ക് അഭിമാനിക്കാൻ ഒന്നുമില്ല .”

“കക്കൂസിലെ കൊതുകുകളെപ്പോലെ ഇടുങ്ങി ചിന്തിക്കുന്ന കുറേപ്പേരെ ഞാന്‍ എന്റെ ചുറ്റിലും കാണുന്നുണ്ട്. മലം മാത്രം വിസര്‍ജ്ജിക്കാനറിയാവുന്ന ഒരു ജീവിയായിട്ടാവും അവര്‍ മനുഷ്യനെ വിലയിരുത്തുന്നത്. ………… എനിക്കറിയാം തീര്‍ച്ചയായും കൊതുകുകള്‍ മാത്രമല്ല, ചിത്രശലഭങ്ങളുമുണ്ട് ഈ ഭൂമിയിലെന്ന്, പക്ഷേ പറയൂ, അടുത്ത കാലത്തെങ്ങാന്‍ നീയൊരു പൂമ്പാറ്റയെ മലയാളികളുടെ ഇടയില്‍ കണ്ടിട്ടുണ്ടോ?” 

എനിക്കറിയാം തീര്‍ച്ചയായും കൊതുകുകള്‍ മാത്രമല്ല, ചിത്രശലഭങ്ങളുമുണ്ട് ഈ ഭൂമിയിലെന്ന്, പക്ഷേ പറയൂ, അടുത്ത കാലത്തെങ്ങാന്‍ നീയൊരു പൂമ്പാറ്റയെ മലയാളികളുടെ ഇടയില്‍ കണ്ടിട്ടുണ്ടോ?” 

“പുസ്തക വായനയില്‍ ഒരു പേന്‍ നോട്ടമുണ്ട്. വിടര്‍ത്തി വച്ച പുസ്തകം ഒന്ന് നോക്കൂ, നേരെടുത്ത് പകുത്തു ചീകിയ ഒരു ശിരസ്സു കാണാം അതില്‍. മധ്യത്തില്‍നിന്ന് ഇരുവശത്തേക്കും വരിയിടുന്ന കറുത്ത ഇഴകള്‍. അതിലൂടെ പാഞ്ഞു നടന്നു, പിടി തരാതെ വരികള്‍ക്കിടയില്‍ ഒളിക്കാന്‍ ശ്രമിക്കുന്ന ജീവനുള്ള വാഗര്‍ത്ഥങ്ങള്‍, പിടയ്ക്കുന്ന ഒരാശയം, ഭംഗിയുള്ള ഒരു മുഴുത്ത പദം, ആറുകാലുകളില്‍ പായുന്ന ഒരലങ്കാരം, ചോര കുടിക്കുന്ന ഒരു കറുത്ത വികാരം….. അതുകൊണ്ട് എനിക്കുറപ്പുണ്ട് – ടെലിവിഷനും, കമ്പ്യൂട്ടറും കൊണ്ട് ലോകം നിറഞ്ഞാലും, പുസ്തകങ്ങള്‍ നിലനില്‍ക്കും.”  സുഭാഷ്‌ ചന്ദ്രന്‍

ഗുഞ്ജൻ സക്സേന, ദ കാർഗിൽ ഗേൾ

ഡോ.ഇഫ്തിഖർ അഹ്‌മദ്‌

“ദേശസ്നേഹിയല്ലാത്ത ഞാൻ, എങ്ങിനെ ഒരു എയർഫോഴ്‌സ് ഉദ്യോഗസ്ഥയാകും?”

മകളുടെ ചോദ്യത്തിന് മുമ്പിൽ, പുഞ്ചിരി തൂകിക്കൊണ്ട്, “ഏറ്റവും വലിയ ദേശസ്നേഹം, ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥതയാണ്” എന്ന് പ്രതികരിക്കുന്ന ഒരു പിതാവിന്റെ ക്ലോസപ്പ് ഷോട്ട്.. സ്ത്രീശാക്തീകരണത്തിന്റെ ഉജ്ജ്വല മുഹൂർത്തങ്ങൾ ഉദയം ചെയ്യുന്നു..

പറഞ്ഞു വരുന്നത്, ശരൺ ശർമ്മ സംവിധാനം ചെയ്ത്, അടുത്തിടെ റിലീസ് ആയ “ഗുഞ്ജൻ സക്സേന, ദ കാർഗിൽ ഗേൾ” എന്ന, ബോളിവുഡ് ബയോപിക് സിനിമയെ കുറിച്ചാണ്..

കാർഗിൽ യുദ്ധ മുന്നണിയിലെ ഇന്ത്യൻ എയർ ഫോഴ്‌സിലെ ആദ്യത്തെ വനിതാ പൈലറ്റ് എങ്ങിനെയാണ് ലക്‌നൗവിലെ ആൺകോയ്മ നിറഞ്ഞ വീടിനുള്ളിൽ നിന്നും സ്വാതന്ത്ര്യം നേടി, സ്വന്തം അച്ഛന്റെ പ്രോത്സാഹനം ഒന്ന് കൊണ്ട് മാത്രം, ആകാശത്ത് പറക്കാനുള്ള മോഹങ്ങൾക്കും സ്വപ്നങ്ങൾക്കും പൂർത്തീകരണം നേടുന്നത് എന്നത് ഓരോ പെൺകുട്ടികളും കണ്ട് പ്രചോദിതമാകേണ്ടതാണ്..

ബോളിവുഡിലെ മസില് പെരുപ്പിക്കുന്ന, വർണ്ണങ്ങളും ഘോഷങ്ങളും കൊണ്ട് മസാല വിതറുന്ന പതിവ് ഐറ്റങ്ങളൊന്നുമില്ലാതെ, ഈ ചിത്രം ഫ്ലൈറ്റ് ലെഫ്റ്റനന്റ് ഗുഞ്ജന്റെ കഥ, അയത്നലളിതമായി, നമുക്ക് പറഞ്ഞു തരുന്നു..

ബോളിവുഡിലെ മസില് പെരുപ്പിക്കുന്ന, വർണ്ണങ്ങളും ഘോഷങ്ങളും കൊണ്ട് മസാല വിതറുന്ന പതിവ് ഐറ്റങ്ങളൊന്നുമില്ലാതെ, ഈ ചിത്രം ഫ്ലൈറ്റ് ലെഫ്റ്റനന്റ് ഗുഞ്ജന്റെ കഥ, അയത്നലളിതമായി, നമുക്ക് പറഞ്ഞു തരുന്നു..

യുദ്ധമുഖത്ത് മുറിവേറ്റ നമ്മുടെ പട്ടാളക്കാരെ സുരക്ഷിതമായി “ഇവാക്വേറ്റ്” ചെയ്ത്, പുരുഷവീരസ്യം മാത്രം തുളുമ്പുന്ന യുദ്ധ താഴ് വരകളിൽ ഒരു പെൺ സാന്നിദ്ധ്യമറിയിച്ച്, ശൗര്യചക്രയടക്കമുള്ള വീരപ്പതക്കങ്ങൾ സ്വീകരിച്ച്, ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്ന ഗുഞ്ജന് അഭ്രപാളികളിൽ ജീവൻ നൽകിയ ജാൻവി കപൂറും (ശ്രീദേവിയുടെ മകൾ) അച്ഛന്റെ റോൾ തകർത്തഭിനയിച്ച പങ്കജ് തൃപാഠിയും ഈ ബയോപിക്കിലൂടെ മോട്ടിവേഷന്റെ ഒരു “സ്‌ട്രോങ് പുഷ്” തന്നെയാണ് നൽകുന്നത്..

പ്രൊഫഷണൽ ജീവിതം കൊതിക്കുന്ന പെൺകുട്ടികളും, പെണ്മക്കൾക്ക് വിവാഹത്തിനതീതമായി ഒരു ജീവിതം സമ്മാനിക്കാനുണ്ടെന്ന് വിശ്വസിക്കുന്ന അച്ഛനമ്മമാരും നിർബന്ധമായും കണ്ടിരിക്കേണ്ടതാണ് ഈ ചിത്രം..

സർക്കാർ ജീവനക്കാരും അറുപതു കഴിഞ്ഞവർക്കുള്ള പെൻഷനും

എൻ ഇ ഹഖ്

അറുപതുവയസ്സ് കഴിഞ്ഞ എല്ലാവർക്കും ഒരേ പെൻഷൻ എന്ന ആശയവുമായി വൺ ഇന്ത്യ വൺ പെൻഷൻ കൂട്ടായ്മ കേരളത്തിൽ ശക്തിയാർജിച്ചുകൊണ്ടിരിക്കുകയാണ്. സമൂഹികമാധ്യമങ്ങളിൽ ചർച്ചയാക്കി കൊണ്ടുവന്ന ഈ കൂട്ടായ്മക്ക് സാധാരണ ജനങ്ങൾക്കിടയിൽ വലിയ പിന്തുണ ഉണ്ടായികൊണ്ടിരിക്കുന്നതാണ് കാണാൻ കഴിയുന്നത്. പത്രങ്ങളും വാർത്തകൾക്കായി ആക്രാന്തംകാട്ടിയോടുന്ന ചാനലുകളുമൊന്നും ഇതേവരെ ഇത് വാർത്തയാക്കിയതായി കാണുന്നില്ല. എങ്കിലും കേരളത്തിന്റെ മുക്കിലും മൂലയിലും ഇന്ന് ഈ ആശയം ചർച്ചയായി കഴിഞ്ഞിരിക്കുകയാണ്.

ഈ വാദം ബൂർഷ്വാസി നിർമ്മിക്കുന്നതാണ്‌, ഫിനാൻസ് മൂലധനത്തിൻ്റെ ഫാഷിസ്റ്റ് ധാര നിർമ്മിക്കുന്നതാണ്…..എന്നൊക്കെയാണ് സർവീസ് സംഘടനകൾ ഇതിനെതിരെ പറയുന്നത്.
മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ചവരുടെ ബുദ്ധിയില്‍ ഉടലെടുത്തതാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍’ എന്നാണ് സി പി എം നേതാവ് എളമരം കരീം പറയുന്നത്.

ബിജെപി യെ പോലുള്ള ഫാഷിസ്റ്റ് റെയ്സിസ്റ്റ് നയപരിപാടികളുള്ള ഒരു പാർട്ടി രാജ്യം ഭരിക്കുന്ന അവസര ത്തിൽ ഇത്തരം ആശങ്കകൾ സ്വാഭാവികമാണ്. സത്യത്തിൽ ബിജെപി, കോൺഗ്രസ്സ് അടക്കമുള്ള എല്ലാ മുഖ്യധാരാ പാർട്ടികളും പത്രങ്ങളും മാധ്യമങ്ങളും സർക്കാർ ജീവനക്കാരോടൊപ്പമാണ്.
അവരെ പിണക്കാൻ ആരും ധൈര്യപ്പെടുകയില്ല. ഉദ്യോഗസ്ഥ കോട്ടയിൽ കല്ലെറിഞ്ഞാൽ വിവരമറിയുമെന്നു അവർക്കറിയാം.

അതേസമയംതന്നെ കേരളത്തിൽ എസ്റ്റാബ്ലിഷ്ഡ് താല്പര്യത്തിന് അനിഷ്ടകരമായ എന്തും സംഘപരിവാർ ആശയം എന്ന പേരിൽ മുളയിൽതന്നെ നുള്ളിക്കളയാൻ നോക്കുന്ന ഒരു പ്രവണത നാം പലപ്പോഴും കാണുന്നതാണ്.

ഇന്ത്യയിലെ ഒരുവിഭാഗം ജനങ്ങളെ തെരഞ്ഞെടുത്ത്‌ അവർക്ക് സർക്കാർ വേണ്ടതിലധികം ശമ്പളവും പെൻഷനും നൽകി തീറ്റിപ്പോറ്റുന്ന സംവിധാനമാണ് നമ്മുടെ രാജ്യത്ത്‌ ഇപ്പോഴുള്ളത് എന്നത് നിഷേധിക്കാനാവില്ല. ബ്രിട്ടീഷ് ആധിപത്യകാലത്ത് നടപ്പിലാക്കിയ ആ രീതി ഇന്നും മാറ്റമില്ലാതെ തുടരുന്നു. ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിൽ അവർ സുഖമമായി ഇന്ത്യ ഭരിച്ചത് സർക്കാർ ഉദ്യോഗസ്ഥവൃന്ദം മുഖേനയായിരുന്നു. വിരമിച്ചശേഷവും അവരെ തീറ്റിപ്പോറ്റേണ്ടതും അവർക്ക് ആനുകൂല്യങ്ങൾ നൽകി പ്രസാദിപ്പിക്കേണ്ടതും അങ്ങ് ബ്രിട്ടനിൽ ഹെഡ്ഡാഫീസിലിരുന്ന് ഇന്ത്യയെ നിയന്ത്രിക്കുന്ന ബ്രിട്ടീഷ് അധികാരികൾക്ക് ആവശ്യമായിരുന്നു.

സർക്കാർ ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾക്കെതിരായിട്ടല്ല മറിച്ചു, ജോലിയിൽ നിന്നും വിരമിച്ച ശേഷം വെറുതെയിരിക്കുന്നവർക്ക് ശമ്പളത്തിന് ആനുപാതികമായി സർക്കാർ അന്യായമായ പെൻഷൻകൂടി നൽകുന്നത് ശരിയല്ല
എന്ന വാദമുന്നയിച്ചുകൊണ്ടാണ് പെൻഷൻ വിരുദ്ധർ ഇപ്പോൾ രംഗത്തുള്ളത്. ഇതുപോലെ സർക്കാരിൽനിന്ന് കനത്ത ആനുകൂല്യങ്ങൾ പറ്റുന്ന മറ്റൊരു വിഭാഗമാണ് ജനപ്രതിനിധികൾ. അവരുടെ ഒരു സൗഭാഗ്യം എന്തെന്നാൽ സ്വയം തങ്ങളുടെ ശമ്പളം നിശ്‌ചയിക്കാനും ശമ്പളം വർധിപ്പിക്കാനും അവർക്ക് കഴിയുന്നു എന്നുള്ളതാണ്. മന്ത്രിമാരുടെ സ്റ്റാഫാണ് മറ്റൊരുതരം സൗഭാഗ്യവാന്മാർ. രണ്ടുവർഷം മാത്രം മന്ത്രിപരിവാരത്തിലൊരുവനാ യി കൂടെനടന്നാൽ മതി മനോഹരമായ പെൻഷൻ ഉറപ്പായി.

ഇന്ത്യയുടെ സമ്പത്ത് ഓരോ ഇന്ത്യക്കാരന്റെയും അവകാശമാണ്. രാജ്യത്തിന്റെ വരുമാനത്തിന്റെ 80% വും, 8% മാത്രമുള്ള ഒരു വിഭാഗത്തി ലേക്കു പോകുന്ന സംവിധാനം ഭരണഘ ടനാവിരുദ്ധവുണെന്ന് പെൻഷൻ വിരുദ്ധർ വാദിക്കുന്നത്.
മൂന്നര കോടിയോളം ജനസംഖ്യയുള്ള കേരളത്തിൽ നോക്കുക, റവന്യൂ വരു മാനത്തിൻ്റെ 70% ത്തിലധികവും ഇപ്ര കാരം 6 ലക്ഷത്തോളം വരുന്ന ഉദ്യോ ഗസ്ഥരേയും 4 ലക്ഷത്തോളം വരുന്ന പെൻഷൻ കാരേയും തീറ്റിപോറ്റുന്ന തിനാണ് ഉപയോഗിക്കുന്നത്. വളർച്ചാതോതിനെക്കാൾ വലിയ ശമ്പള വർധനവാണ് കേരളത്തിൽ സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്നത്.

രാജ്യത്തെ മറ്റ് പ്രമുഖ സംസ്ഥാന ങ്ങളൊന്നും വരുമാനത്തിന്റെ ഇത്രയും ഉയര്‍ന്ന ശതമാനം ഇക്കാര്യങ്ങള്‍ക്കായി വിനിയോഗി ക്കുന്നില്ല. അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ മൊത്തം വരുമാന ത്തിന്റെ 23.83 ശതമാനമാണ് വേത നം, പെന്‍ഷന്‍, പലിശ ഇനത്തിനായി ചെലവിടുന്നത്.

കൊറോണ സാഹചര്യത്തിൽ ഗുരു തരമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ, സംസ്ഥാന ഗവണ്മെന്റ് സർക്കാർ ജീവനക്കാർ, അധ്യാപകർ എന്നിവരുടെ ഒരു മാസത്തെ ശമ്പളം അഞ്ച് ഗഡുവായി മാറ്റിവയ്‌ക്കാൻ തീരുമാനിക്കുകയുണ്ടായി. അതിനെ പോലും എതിർത്തും സർക്കാർ ഉത്തരവ് പരസ്യമായി കത്തിച്ചും ഒരുവിഭാഗം ജീവനക്കാർ രംഗത്ത് വറുകയാണ് ചെയ്തത്.

മദ്യം, ലോട്ടറി, സ്റ്റാമ്പ് ഡ്യൂട്ടി, വാഹന രജിസ്‌ട്രേഷന്‍ എന്നിവയില്‍ നിന്നാണ് കേരളത്തിന്റെ വരുമാനം; കൊറോണ കാലത്ത് അതൊക്കെ പൂര്‍ണമായി നിലച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം.

ബിജെപി യെ പോലുള്ള ഫാഷിസ്റ്റ് റെയ്സിസ്റ്റ് നയപരിപാടികളുള്ള ഒരു പാർട്ടി രാജ്യം ഭരിക്കുന്ന അവസരത്തിൽ ഇത്തരം ആശങ്കകൾ സ്വാഭാവികമാണ്. സത്യത്തിൽ ബിജെപി, കോൺഗ്രസ്സ് അടക്കമുള്ള എല്ലാ മുഖ്യധാരാ പാർട്ടികളും പത്രങ്ങളും മാധ്യമങ്ങളും സർക്കാർ ജീവനക്കാരോടൊപ്പമാണ്

നാടു മുടിഞ്ഞാലും സാരമില്ല, അദ്ധ്വാനത്തേക്കാൾ വേതനം പറ്റുന്ന തങ്ങളുടെ ആനുകൂല്യങ്ങളുടെ മേൽ കൈവെക്കാൻ അനുവദിക്കില്ല എന്ന പ്രഖ്യാപനമായിരുന്നു അത്. കേരളത്തിലെ ആനുകൂല്യങ്ങളൊന്നും അനുഭവിക്കാത്ത ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് സർക്കാർ ഉദ്യോഗസ്ഥർ എന്ന മേൽത്തട്ടുകാരോട്തന്നെ കടുത്ത രോഷമുണ്ടാക്കാനിടയാക്കിയ സംഭമായിരുന്നു അത്. ഇതിനുശേഷമാണ് നിലവിലുള്ള പെൻഷനെതിരായും, എല്ലാവർക്കും പെൻഷൻ വേണമെന്ന ആവശ്യമുയർത്തിയും സാമൂഹ്യമാധ്യമങ്ങൾവഴി പ്രചാരണങ്ങൾ കേരളത്തിൽ ശക്തിപ്പെട്ടത്.

അമേരിക്കയും ബ്രിട്ടനും അടങ്ങിയ ലോകത്തിലെ പല വികസിത രാജ്യങ്ങളും അവരുടെ പൗരന്മാർക്ക് നാഷണൽ ഇൻഷൂറൻസ് അടക്കമുള്ള സംവിധാനങ്ങൾ കൊടുക്കുന്നുണ്ട്.

നമ്മുടെ നാട്ടിലെ സർക്കാർ ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം അനർഹമായി വൻതുക ശമ്പളവും ആനുകൂല്യവും പിന്നെ മേശയുടെ അടിയിലൂടെ കൈക്കൂലിയും കൈപ്പറ്റിക്കൊണ്ടിരിക്കുന്നുവെന്നതിൽ യാതൊരു തർക്കവുമില്ല. ഒരുലക്ഷവും ഒന്നരലക്ഷവും വരെ പെൻഷൻ കൈപ്പറ്റുന്ന ആയിരങ്ങൾ നമ്മുടെ നാട്ടിലുണ്ട്. കാരണം പെൻഷൻ എന്ന് പറയുന്നത് അവസാനം കൈപ്പറ്റുന്ന ശമ്പളത്തിന്റെ 50 ശതമാനം ആണ്. കേന്ദ്ര സർക്കാറിന്റെ ശരാശരി പെൻഷൻ 35000 രൂപയാണ്. ഇപ്പോൾ കേന്ദ്രസർക്കാർ ജീവനക്കാർക്ക് മാത്രം 1.8ലക്ഷം കോടിരൂപയാണ് പെൻഷൻ ഇനത്തിൽ നൽകുന്നത്. അങ്ങനെ സംസ്ഥാനങ്ങളിലെ എല്ലാം കണക്കെടുക്കുമ്പോൾ ഏതാണ്ട് 12ലക്ഷം കോടിരൂപ പെൻഷനുവേണ്ടി മാത്രം ചെലവിടേണ്ടി വരുന്നു.

സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥന്മാര്‍, അധ്യാപകര്‍, പട്ടാള ക്കാര്‍, പോലീസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, ബാങ്ക് ജീവനക്കാര്‍ തുടങ്ങിയവരെ പോലെ തുല്യരാണ് കൂലിപ്പണിക്കാരനും, കൃഷിക്കാരനും, മുടിവെട്ടുകാരനും, വൈറ്റ് വാഷിംഗുകാരനും, ഓട്ടോറിക്ഷാ ക്കാരനും, മീന്‍കച്ചവടക്കാരനും, റബ്ബര്‍ ടാപ്പിംഗുകാരനുമൊക്കെ. ഇവരെല്ലാം ഒന്നിക്കുമ്പോഴാണ് രാജ്യത്തിന്റെ വികസനം സമഗ്ര മാകുന്നത്.

‘ദേരപ്പൻ’ സവിശേഷതയാർന്ന ഒരു നോവൽ ശില്പം

 കഴിഞ്ഞ ഒക്ടോബറിൽ ഷാർജ പുസ്തകമേള സന്ദശിച്ചപ്പോൾ വാങ്ങാൻ കുറച്ചു പുസ്തകങ്ങളുടെ ലിസ്റ്റ് മനസ്സിൽ കുറിച്ചിട്ടത് കൊണ്ടാണോ എന്നറിയില്ല, പ്രിയ കൂട്ടുകാരൻ സി പി ചന്ദ്രൻ വെച്ചുനീട്ടിയ ‘ദേരപ്പൻ’ എന്ന നോവൽ അല്പം അനിഷ്ടത്തോടെയാണ് വാങ്ങിയത്.എ വി പവിത്രന്റെ അവതാരികയാണ് നോവലിലേക്ക് കാലെടുത്തവെക്കാൻ പ്രേരണ നൽകിയത്. പ്രശാന്ത് ബാബു കൈതപ്രത്തിന്റെ ആദ്യ നോവൽ ആയ ദേരപ്പൻ, കഥാപത്രങ്ങളും കഥപറച്ചിലിന്റെ തെളിമയും ഭാഷയുടെ ലാളിത്യം കൊണ്ടും ആദ്യാവസാനം പാരായണക്ഷമത നൽകുന്നു എന്നതു പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്.

പ്രശാന്ത് ബാബു കൈതപ്രത്തിന്റെ ആദ്യ നോവൽ ആയ ദേരപ്പൻ, കഥാപത്രങ്ങളും കഥപറച്ചിലിന്റെ തെളിമയും ഭാഷയുടെ ലാളിത്യം കൊണ്ടും ആദ്യാവസാനം പാരായണക്ഷമത നൽകുന്നു എന്നതു പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്


“ഇതിവൃത്തത്തിന്റെ സാർവ ലൗകികതകൊണ്ടും ജീവിതാനുഭവങ്ങളുടെ തീവ്രത കൊണ്ടും ‘ ദേരപൻ ‘ ആസ്വാദകശ്രദ്ധ ആർജ്ജിക്കുമെന്നതിൽ സംശയമില്ല . മലയാള നോവലിന്റെ പാരമ്പര്യത്തിന്റെ സചേതനാംശവും പുതിയ കാലത്തിന്റെ ആഖ്യാനരീതികൊണ്ട് കൈവരിച്ച സൗന്ദര്യവും ‘ ദേരപ്പൻ ‘ സവിശേഷതയാർന്ന ഒരു നോവൽശില്പമായിത്തീരാൻ കാരണമാകുന്നു” എന്നു അവതാരികയിൽ അഭിപ്രായപ്പെടുന്നുണ്ട്.
ഉത്തര കേരളത്തിലെ വിശിഷ്യാ പയ്യന്നൂർ ,അന്നൂർ, ത്രിക്കരിപ്പൂർ, മാടായി, പഴയങ്ങാടി തുടങ്ങിയ ദേശങ്ങളിലെല്ലാം ദേരപ്പനും ഓർമകളും സഞ്ചരിക്കുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം എന്റെ ബാല്യ കൗമാരത്തിലൂടെയുള്ള ഓർമ്മകൾ കൂടിയാണ്. ഇതിലെ പല  കഥാപാത്രങ്ങളും  ഇപ്പോഴും മാഞ്ഞു പോകാതെ മനസ്സിൽ തങ്ങി നിൽക്കുന്നു എന്നതും നോവലിന്റെ ഗുണമേന്മയായി കാണാം.
“പഠനമവസനിപ്പിച്ചു ഉച്ച ഭക്ഷണത്തിനു പിരിയുമ്പോൾ ഏയ്ശ്ശൻ ദേരപ്പനെ അടുത്തേക്ക് വിളിച്ചു. രണ്ടു പുസ്തകങ്ങൾ അവന്റെ കെയ്യിൽ കൊടുത്തു. വായിക്കണം ഒരുപാട്. വെള്ളത്തിൽ തുഴഞ്ഞു പോകുമ്പോഴുള്ള സുഖമുണ്ടാവും, പുസ്തകങ്ങളിലൂടെ പോകുമ്പോൾ. വായിച്ചു. അവമാത്രമല്ല . പിന്നെയും ഒരുപാട് പുസ്തകങ്ങൾ . ഏയ്ശ്ശൻ പറഞ്ഞതു പോലൊരു സുഖമുണ്ട്. പുതിയ ലോകങ്ങളിലേക്ക് തോണിലിരുത്തി കൊണ്ടുപോകുന്നവ”. കൂടുതല്‍ ജാടയില്ലാതെ സാധാരണക്കാരന്‌ വായിച്ചു മനസ്സിലാക്കാനും ആസ്വദിക്കാനും ഇതുപോലുള്ള ഒരുപാട് കഥാ സന്ദർഭങ്ങളുണ്ട്‌ ഈ നോവലില്‍. കൈരളി ബുക്ക്സ് പ്രസിദ്ധീകരിച്ച ഈ നോവൽ നല്ല വായനുഭവം നല്കുന്നു.വെള്ളത്തിൽ തുഴഞ്ഞു പോകുമ്പോഴുള്ള ഒരുസുഖമുണ്ടാവും….
നാഫിഹ് നടുവിലകത്ത്

മഹാത്മക്കളുടെ ജീവിതം

രോ ചോദിച്ചത് പോലെ മഹാത്മാക്കളുടെ ഏറ്റവും വലിയ ശത്രുക്കൾ അവരുടെ അനുയായികൾ തന്നെയല്ലേ? ത്യാഗനിർഭരമായ ജീവിത ശൈലി കൊണ്ടും, സൽക്കർമ്മങ്ങളാൽ ദൈവപ്രീതി കരസ്ഥമാക്കിക്കൊണ്ടും, മഹത്തായ സന്ദേശങ്ങൾ ലോകത്തിന് പകർന്ന് നൽകിക്കൊണ്ടും ജനഹൃദയങ്ങളിൽ സ്ഥിര പ്രതിഷ്ഠ നേടി സർവ്വ സമ്പന്നമായതാണ് മഹാത്മക്കളുടെ ജീവിതം. വിനയവും, ലാളിത്യവും ജീവിതത്തിലുടനീളം കാത്ത് സൂക്ഷിച്ചവരാണവർ. പക്ഷേ, ഇന്നത്തെ അവരുടെ അനുയായികളെന്ന് പറയുന്നവരോ? അവർ പാവം മഹാത്മാക്കളുടെ ജീവിതം അശുദ്ധമാക്കാൻ ശ്രമിക്കുന്നു. പരസ്യമായി മഹാന്മാരുടെ മഹത് വചനങ്ങൾ ഉരുവിടുന്നുവെങ്കിലും പ്രവൃത്തികൾ വിപരീത ദിശയിലേക്ക് തിരിയുന്നു.

നിങ്ങളാണോ കൂട്ടരെ, ലോകം നന്നാക്കാൻ നടക്കുന്നവർ??? ലജ്ജ തോന്നുന്നു.ലോകത്തെവിടെ ചെന്ന് നോക്കിയാലും ഇത്തരക്കാരെ നമുക്കിന്ന് ധാരാളം കാണുവാൻ സാധിക്കും. മഹാമാരിയുടെ കാലമായിട്ടും മനുഷ്യ മനസ്സുകളിൽ മരവിപ്പ് തന്നെ. ഒരു മാറ്റവുമില്ലല്ലോ നാഥാ… 

സ്നേഹം, ഐക്യം , സത്യം, നീതി, ന്യായം, സഹകരണം, കാരുണ്യം, ത്യാഗം എന്നിവ വെറും വാക്കുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. സ്വാർത്ഥതയും, അഹങ്കാരവും, ദാർഷ്ട്യവും ഇന്നവരുടെ മുഖമുദ്രയായി മാറിയിരിക്കുന്നു. അരമന ചർച്ചകളും, രഹസ്യങ്ങളും അവർ പതിവാക്കിയിരിക്കുന്നു. അധികാര വടംവലിയും, വ്യക്തി താല്പര്യങ്ങളുമൊക്കെ അനീതിക്ക് കൂട്ട് നിൽക്കാൻ അവർക്ക് പ്രേരണയാവുന്നു. പദവികൾക്കും നിലനില്പിനും വേണ്ടി തങ്ങളുടെ ചുറ്റുമുള്ളവരെ കരിതേച്ച് കാണിക്കുവാനും, പിന്നിൽ നിന്ന് കുതികാൽ കൊണ്ട് ചവിട്ടി താഴ്ത്താനും അവർക്ക് ഒരു മടിയുമില്ല. സ്ഥാനമാനങ്ങളും, സ്വാർത്ഥ താല്പര്യങ്ങളും, അഹങ്കാരവും അവരെ മദോന്മുത്തരാക്കി മാറ്റുന്നു. അന്ധതയും, ബധിരതയും അവരെ കീഴടക്കിയിരിക്കുന്നു വിട്ട്‌വീഴ്ചയെന്നത് അവരുടെ നിഘണ്ടുവിൽ ഇല്ലേ ഇല്ല. തങ്ങളുടെ ശക്തിയെന്താണെന്ന് പ്രകടിപ്പിക്കലാണ് അത്തരക്കാർക്ക് പ്രധാനം. വിനയവും, ലാളിത്യവും അവരെ തൊട്ട് തീണ്ടിയിട്ടേ ഇല്ല. നിങ്ങളാണോ കൂട്ടരെ, ലോകം നന്നാക്കാൻ നടക്കുന്നവർ??? ലജ്ജ തോന്നുന്നു.ലോകത്തെവിടെ ചെന്ന് നോക്കിയാലും ഇത്തരക്കാരെ നമുക്കിന്ന് ധാരാളം കാണുവാൻ സാധിക്കും. മഹാമാരിയുടെ കാലമായിട്ടും മനുഷ്യ മനസ്സുകളിൽ മരവിപ്പ് തന്നെ. ഒരു മാറ്റവുമില്ലല്ലോ നാഥാ. 

നിന്റെ വിനീത ദാസരിൽ നിലനില്ക്കാൻ സഹായിക്കണമേ. പിന്തുടരുന്ന മാർഗ്ഗം ശരിയാണെങ്കിൽ അതിൽ നിലനില്ക്കാൻ സഹായിക്കേണമേ. അല്ലെങ്കിൽ ശരിയായ മാർഗ്ഗത്തിലേക്ക് നയിക്കുകയും അവിടെ നിലനിർത്തുകയും ചെയ്യേണമേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.

സർവ്വ ശക്തനായ ദൈവത്തിൽ വിശ്വസിക്കുകയും, അവന്റെ അസ്ഥിത്വത്തെ പ്രാർത്ഥനകളിലൂടെ അനുഭവിച്ചറിയുകയും ചെയ്യുന്നു.


ദൈവത്തിന്റെ വിനീത ദാസൻ.

പശു ഒരു രാഷ്ട്രീയ ചിഹ്നം

ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതയ്‌ക്കെതിരായും സ്വത്വരാഷ്ട്രീയചിന്തയ്‌ക്കെതിരായും ശക്തമായ നിലപാട് കൈക്കൊള്ളുന്ന പ്രമുഖ എഴുത്തുകാരനാണ്  ഹമീദ് ചേന്നമംഗലൂര്‍. അദ്ദേഹത്തിന്റെ പല  ലേഖനങ്ങളും ആഴ്ചപ്പതിപ്പിലൂടെ വായിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട് . ഇത്തരം വിഷയങ്ങളില്‍ രൂക്ഷമായ ഭാഷയിൽ സാമൂഹിക വിമർശനം നടത്തുന്ന ഹമീദ് ചേന്ദമംഗലൂരിന്റെ 26 ലേഖനങ്ങളുടെ  സമാഹാരമാണ് ‘പശുവിനെ  രാഷ്രിയ മൃഗമാകുമ്പോൾ’ എന്ന പുസ്തകത്തിലുള്ളത്.

മനുഷ്യന്റെ പശു ഭക്തിയുടെ  ചരിത്രം വളരെ പുരാതനമാണ്. ഗോക്കളെ പൂജിക്കുന്ന ഒരുവിഭാഗം  ഇസ്‌റാഈല്‍ സമുദായത്തിന്റെ സമീപ പ്രദേശങ്ങളില്‍ പരക്കെ പ്രചാരത്തിലുണ്ടായിരുന്നു. ഈജിപ്തിലും കന്‍ആനിലും അത് സാര്‍വ്വത്രികമായിരുന്നു. യഹൂദ മതപ്രവാചകൻ മോശ തന്റെ  അനുയായികളോട് പശുവിനെ അറുകാൻ  കല്പിച്ചപ്പോൾ സൃഷ്ടി പൂജ നടത്തി വന്നിരുന്ന ഒരു സമൂഹം അതിനുപാകപ്പെട്ടിരുന്നില്ല. 

പുരാതന ഇന്ത്യയിലെ പശു ആരാധന ഒരുപക്ഷേ വേദ കാലഘട്ടത്തിലെ ഇടയ ആര്യന്മാരിൽ നിന്നായിരിക്കാം ആരംഭിച്ചത്.വേദ സംസ്കാരത്തിന്റെ പിൻ‌ഗാമികളായ ഭൂരിപക്ഷം ഹിന്ദുക്കളും പശുവിനെ ആക്രമിക്കുന്നത് തങ്ങളുടെ മതം, സംസ്കാരം, രാഷ്ട്രീയ സ്വാധീനം എന്നിവയ്ക്കെതിരായ ആക്രമണമായി കണക്കാക്കുന്നതിനാൽ പശു ‘രാഷ്ട്രീയ ചിഹ്നമായി’പണ്ടുമുതലേ  വർത്തിച്ചിട്ടുണ്ട്. പശുവിനെ മാതാവായി കാണുന്ന ഹിന്ദു, പശുവിനെ കൊന്നു തിന്നുന്ന മു‍സ്‍ലിം എന്ന മട്ടിൽ സമൂഹത്തില്‍ താളപ്പിഴ സൃഷ്ടിക്കുന്ന ഇന്ത്യയിലെ ഫാഷിസ്റ്റ് രാഷ്ട്രീയം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങൾക്കു മുതലേ രൂപപ്പെട്ടു. ഈരീതിയിലുള്ള വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രത്തെ തുറന്നു കാട്ടുകയാണ് ഈ കൃതിയിലൂടെ .

പശുവിനെ മാതാവായി കാണുന്ന ഹിന്ദു, പശുവിനെ കൊന്നു തിന്നുന്ന മു‍സ്‍ലിം എന്ന മട്ടിൽ സമൂഹത്തില്‍ താളപ്പിഴ സൃഷ്ടിക്കുന്ന ഇന്ത്യയിലെ ഫാഷിസ്റ്റ് രാഷ്ട്രീയം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങൾക്കു മുതലേ രൂപപ്പെട്ടു

പശുവിന്റെ പേരിൽ ഹിന്ദുത്വവാദികൾ മുതലെടുക്കാൻ ശ്രമിക്കുമ്പോൾ അതിനെ വിമർശിക്കുന്ന അതേ കരുത്തോടെ ഇസ്ലാമിക തീവ്രവാദത്തെയും എതിർക്കുന്നുണ്ട് ഈ പുസ്തകത്തിലൂടെ ഹമീദ് ചേന്നമംഗലൂർ .ജിഹാദിന്റ പേരില്‍ ന്യായീകരണം നടത്തുന്ന ഇസ്ലാമികതീവ്രവാദികള്‍ ഹിന്ദുവര്‍ഗ്ഗീയതയ്ക്ക് വളം വെച്ചുകൊടുക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു .സെക്കുലര്‍ ഇന്ത്യയുടെ തകർച്ചയിലൂടെ ഒരു ഹിന്ദുപാക്കിസ്താനായിരിക്കും ഇവിടെ രൂപപ്പെടുക എന്ന് നമ്മള്‍ ഭയപ്പെടേണ്ടതുണ്ട് എന്ന് അദ്ദേഹം തുറന്നെഴുതുന്നു. പാകിസ്താനിലെ വർത്തമാനവസ്ഥയെ കണക്കറ്റുവിമർശിക്കുന്നുണ്ട് അദ്ദേഹം.പാക്കിസ്ഥാനിൽ ജീവനോടെയിരിക്കണമെങ്കിൽ തീവ്ര സുന്നി മതമൗലിക കേന്ദ്രങ്ങൾക്കും അവയുടെ സംരക്ഷകരായി സർക്കാരിലും സൈന്യത്തിലും വർത്തിക്കുന്നവർക്കെതിരെ ഒരക്ഷരം ഉരിയാടാതിരിക്കണം എന്നതാണ് നിലവിലെ അവസ്ഥാ. ഇത്തരം ചിന്താഗതികൾ   ഇവിടെയുള്ള ചില മുസ്ലിം സംഘടനകൾ വെച്ചുപുലത്തുന്നു എന്നത് ഗൗരവമായി കാണേണ്ടതുണ്ടെന്ന് ഉദാഹരണ സഹിതം വിലയിരുത്തുന്നു.

പെരുമാൾ മുരുകനും ഐഎസും മുസ്‍ലിം സ്ത്രീകളുടെ വർത്തമാനകാലവുമെല്ലാം അദ്ദേഹം വ്യത്യസ്ത കോണിലൂടെ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നുണ്ട്. ഗ്രീൻ ബുക്ക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം നമ്മുടെ യുവ തലമുറ വായിച്ചിരിക്കേണ്ടതാണ്.

നാഫിഹ് നടുവിലകത്ത്

ഇന്ന് വായനാ ദിനം…

നാഫിഹ് നടുവിലകത്ത്


വായന എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലെത്തുക എന്റെ ഉപ്പയുടെ രൂപമാണ്. വായന ഉപ്പാക്കൊരു ലഹരിയായിരുന്നു. തന്റെ മുറിയിൽ പുസ്തകൂട്ടങ്ങൾക്കിടയിൽ മണികൂറുകൾ അതിന്റെ ഗന്ധം നുകർന്നും, തൊട്ടും തലോടിയും, അടുക്കിയും ഒതുക്കിയുമാണ് ഉപ്പയുടെ ദൈനംദിന ജീവിതം മുന്നോട്ടുപോയത
ഉപ്പാക്ക്‌ പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം തന്നെ ഉണ്ടായിരുന്നു. അതിൽ രാമായണവും മഹാഭാരതവും ബൈബിളും ഖുർആനും ഹദീസുകളും മത്രമല്ല, കഥകളും നോവലുകളും മറ്റു മഹത്‌ ഗ്രന്ഥങ്ങൂമെല്ലാ അടങ്ങിയിരുന്നു. പത്രങ്ങളിലും ആഴ്ചപ്പതിപ്പുകളിലുമെല്ലാം വായിക്കുകയും അവയിൽ ആവശ്യമുള്ള ലേഖനങ്ങൾ അടയാളപ്പെടുത്തി സൂക്ഷിക്കുകയും ചെയ്യുമായിരുന്നു. 
ഉപ്പാക്ക്‌ ഉറുദു ഭാഷയിൽ പ്രത്യേക അവഗാഹമുണ്ടായിരുന്നു.അതുകൊണ്ടുതന്നെ ഉറുദു ലേഖനങ്ങളും കവിതകളും നിരന്തരം വായിക്കുന്നയത്‌ കാണാം. ഉറുദു കവിതകളോടുള്ള അഭിരുചി എത്രത്തോളമെന്നാൽ ഉച്ചത്തിൽ ചൊല്ലി അതിൽ ലയിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.
അതിനിടയിൽ എപ്പോഴോ ഹോമിയോപ്പതി ചികിത്സാ രീതിയോട് അതിയായ അടുപ്പം കാണിക്കുകയും, അത് വായിച്ചു പഠിക്കാനും അതിനെ മനസിലാക്കി മരുന്നുകൾ വാങ്ങി സ്വയം ചികിത്സ നടത്താനും തുടങ്ങി.  പല ചെറിയ അസുഖങ്ങൾക്കും നമ്മൾ മക്കൾക്കും പേരമക്കൾക്കും പലപ്പോഴും മറ്റൊരു ഡോക്ടറുടെ ചികിത്സ തേടി പോകേണ്ടി വന്നിരുന്നില്ല  എന്നതാണ് സത്യം.

ഉപ്പ നമ്മളെ വിട്ടുപിരിഞ്ഞ്‌ 7 വർഷം കഴിഞ്ഞെങ്കിലും ഉപ്പയുടെ പുസ്തകങ്ങൾ വെച്ച മുറിയിൽ ഇപ്പോഴും അതിന്റെ ഗന്ധമുണ്ട്‌. അത് ഉപ്പയുടെ ഗന്ധമായാണ് എനിക്ക് തോന്നാറുള്ളത്


ഉപ്പയുടെ പുസ്തക പ്രണയം എന്നെ അമ്പരിപ്പിച്ചത്, വർഷങ്ങൾക്ക്‌‌ മുമ്പ്‌ ഒരു ഞായറാഴ്ച കണ്ണൂർ ടൗണിലൂടെ ഞാൻ നടക്കുമ്പോൾ, വഴിയോരങ്ങളിൽ പഴയ പുസ്തകങ്ങൾ വിൽക്കുന്ന കടയിൽ നിലത്തിരുന്ന് ആർത്തിയോടെ പുസ്തകങ്ങൾ തിരയുന്ന എന്റെ ഉപ്പയെ കണ്ടപ്പോഴാണ്. ആത്രമാത്രം പുസ്തകങൾ സ്വരൂപിക്കുകയും വായിക്കുകയും ചെയ്യുമായിരുന്നു.
ചില ആനുകാലിക പ്രസിദ്ധികരങ്ങളിൽ വരുന്ന കുറിപ്പുകൾ വെട്ടിയെടുത്ത് ഉപ്പ അടുക്കളയുടെ ഭിത്തിയിൽ പതിക്കും, ഉമ്മ വായിക്കാനായിരുന്നു അത്. ചിലപ്പോൾ കുട്ടികളുടെ ശിക്ഷണവുമായി ബന്ധപ്പെട്ടതോ അല്ലെങ്കിൽ സ്ത്രീകളുടെ ആരോഗ്യ സംബന്ധമായത് . പിന്നീടു പലപ്പോഴും ഇക്കാര്യം പറഞ്ഞു ഞങ്ങൾ ചിരിക്കുമായിരുന്നു. ഉപ്പയിൽ നിന്നും പ്രചോദനം കൊണ്ടതായിരിക്കാം ഉമ്മയും വായിക്കും. ഈ വാർദ്ധക്യാവസ്ഥയിലും പത്രവായനയിലൂടെയാണ്‌‌ ഉമ്മയുടെ ദിവസം ആരംഭിക്കുന്നത് തന്നെ. 
ഉപ്പയുടെ വായനാ കമ്പവും സാഹിത്യ അഭിരുചിയും ചിലപ്പോൾ കുടുംബ പശ്ചാത്തലത്തിലൂടെ ലഭിച്ചതാകാം. ഉപ്പയുടെ കുടുംബ വീടായ നടുവിലകത്ത് തറവാട് പുസ്തകങ്ങളുടെ ഖനിയായിരുന്നു. ഉപ്പയുടെ അമ്മാവനും സഹോദരനും അറിയപ്പെടുന്ന എഴുത്തുകാരായിരുന്നു.
കുടുംബാഗങ്ങൾക്കിടയിൽ ആപ്പ എന്നും സുഹൃത്തുക്കൾക്കിടയിൽ എൻ എ കെ എന്നും അറിയപ്പെട്ടിരുന്ന നാടുവിലകത്ത് അബ്ദുൾ കരിം എന്ന എന്റെ ഉപ്പ 2013 ഒക്റ്റൊബർ 28 നാണ് നമ്മെ വിട്ടുപിരിയുന്നത് . കുടുംബബന്ധങ്ങള്‍ കാത്തു സൂക്ഷിക്കാന്‍  ഉപ്പ കാണിച്ചിരുന്ന ജാഗ്രത, മററുള്ളവരിൽ ഇടപഴകുന്നതിൽ ഉപ്പ കാണിച്ച സൂക്ഷ്മത എന്നിവ എന്നെ ഇപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്‌. 
ലൗകിക ജീവിതത്തെ വലിയ ഗൌരവത്തോടെ ഉപ്പ കണ്ടിരുന്നില്ല. ജീവിതത്തില്‍നിന്ന് എന്തെങ്കിലും കിട്ടണം, നേടണം എന്നൊന്നും കരുതിയിരുന്നതായും അറിവില്ല; ഒന്നും ആരോടും ചോദിച്ചു വാങ്ങിയിട്ടുമില്ല. ഉപ്പ നമ്മളെ വിട്ടുപിരിഞ്ഞ്‌ 7 വർഷം കഴിഞ്ഞെങ്കിലും ഉപ്പയുടെ പുസ്തകങ്ങൾ വെച്ച മുറിയിൽ ഇപ്പോഴും അതിന്റെ ഗന്ധമുണ്ട്‌അത് ഉപ്പയുടെ ഗന്ധമായാണ് എനിക്ക് തോന്നാറുള്ളത്.
എല്ലാവർക്കും അവരുടെ ജീവിതത്തിലെ ആദ്യത്തെ അധ്യാപകൻ അവരുടെ പിതാവ്‌ തന്നെയാണ്‌. എനിക്കും അങ്ങനെ തന്നെ. എന്റെ ജീവിതത്തിൽ വായനയോടുള്ള അടുപ്പവും സ്നേഹവും വളർത്തുന്നതിൽ ഉപ്പയുടെ ജീവിതം വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. ഉപ്പാക്ക്‌ പരലോകത്ത്‌ സ്വർഗ്ഗസ്ഥമായ ജീവിതം ലഭിക്കാൻ പ്രാർത്ഥിക്കുന്നതോടൊപ്പം എല്ലാ വായനക്കാർക്കും വായനാ ദിന ആശംസകൾ നേരുന്നു…

കോളേജ് അനുഭവം

ലോക് ഡൗണിന്റെ വിരസതയകറ്റാൻ ഞാൻ പഠിച്ച കോളേജിലെക്ക്‌ ഒരു സായാഹ്‌ന സവാരി നടത്തി.  വീട്ടിൽനിന്നും കഷ്ടിച്ചു  ഒരു കിലോമീറ്റർ അകലം മാത്രമുള്ള   പ്രകൃതിരമണിയമായ  മാടായി പാറയിൽ സ്ഥിതി ചെയ്യുന്ന  മാടായി കോളേജ്‌ ഞാൻ കയറിച്ചെല്ലുമ്പോൾ പ്രകൃതിയുടെ സ്വാന്തനവും പടിഞ്ഞാറൻ കാറ്റിന്റെ തലോടലുമേറ്റ് ഒച്ചയും ബഹളവുമില്ലാതെ ശാന്തമായി കിടക്കുകയാണ് . വിജനമായ  കോളേജ്‌ വരാന്തയിലൂടെ നടക്കുമ്പോൾ ആ കാലഘട്ടത്തിലെ ഒരുപാട്  നല്ല ഓർമ്മകൾ അറിയാതെ മനസിലേക്ക് ഓടിയെത്തി .കൂട്ടുകാരുമൊത്തു  ചിലവഴിച്ച ഓരോ നിമിഷങ്ങളും ഇപ്പൊഴും ആ കോളേജ്‌ ക്യാമ്പസ്സിന്റെ മുക്കിലും മൂലയിലും തളം കെട്ടികിടക്കുന്നതായി തോന്നി.  കൊച്ചു  തമാശകളും കുസൃതികളും ഇണക്കങ്ങളും പിണക്കങ്ങളും…. ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത ജീവിതത്തിലെ ഏറ്റവും സുഗന്ധമുള്ള വർഷങ്ങളായിരുന്നു അത്‌.അവിടെ വേനലിൽ ഒരു കുളിർ കാഴ്ചയായി ഗുൽമോഹർ പൂത്തു കിടപ്പുണ്ട്‌.അതിന്റെ ചുവട്ടിൽ ഒരുപാട്  നേരം ഇരുന്നു….
-നാഫിഹ് നടുവിലകത്ത്

Create a free website or blog at WordPress.com.

Up ↑

Create your website at WordPress.com
Get started