പശു ഒരു രാഷ്ട്രീയ ചിഹ്നം

ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതയ്‌ക്കെതിരായും സ്വത്വരാഷ്ട്രീയചിന്തയ്‌ക്കെതിരായും ശക്തമായ നിലപാട് കൈക്കൊള്ളുന്ന പ്രമുഖ എഴുത്തുകാരനാണ്  ഹമീദ് ചേന്നമംഗലൂര്‍. അദ്ദേഹത്തിന്റെ പല  ലേഖനങ്ങളും ആഴ്ചപ്പതിപ്പിലൂടെ വായിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട് . ഇത്തരം വിഷയങ്ങളില്‍ രൂക്ഷമായ ഭാഷയിൽ സാമൂഹിക വിമർശനം നടത്തുന്ന ഹമീദ് ചേന്ദമംഗലൂരിന്റെ 26 ലേഖനങ്ങളുടെ  സമാഹാരമാണ് ‘പശുവിനെ  രാഷ്രിയ മൃഗമാകുമ്പോൾ’ എന്ന പുസ്തകത്തിലുള്ളത്.

മനുഷ്യന്റെ പശു ഭക്തിയുടെ  ചരിത്രം വളരെ പുരാതനമാണ്. ഗോക്കളെ പൂജിക്കുന്ന ഒരുവിഭാഗം  ഇസ്‌റാഈല്‍ സമുദായത്തിന്റെ സമീപ പ്രദേശങ്ങളില്‍ പരക്കെ പ്രചാരത്തിലുണ്ടായിരുന്നു. ഈജിപ്തിലും കന്‍ആനിലും അത് സാര്‍വ്വത്രികമായിരുന്നു. യഹൂദ മതപ്രവാചകൻ മോശ തന്റെ  അനുയായികളോട് പശുവിനെ അറുകാൻ  കല്പിച്ചപ്പോൾ സൃഷ്ടി പൂജ നടത്തി വന്നിരുന്ന ഒരു സമൂഹം അതിനുപാകപ്പെട്ടിരുന്നില്ല. 

പുരാതന ഇന്ത്യയിലെ പശു ആരാധന ഒരുപക്ഷേ വേദ കാലഘട്ടത്തിലെ ഇടയ ആര്യന്മാരിൽ നിന്നായിരിക്കാം ആരംഭിച്ചത്.വേദ സംസ്കാരത്തിന്റെ പിൻ‌ഗാമികളായ ഭൂരിപക്ഷം ഹിന്ദുക്കളും പശുവിനെ ആക്രമിക്കുന്നത് തങ്ങളുടെ മതം, സംസ്കാരം, രാഷ്ട്രീയ സ്വാധീനം എന്നിവയ്ക്കെതിരായ ആക്രമണമായി കണക്കാക്കുന്നതിനാൽ പശു ‘രാഷ്ട്രീയ ചിഹ്നമായി’പണ്ടുമുതലേ  വർത്തിച്ചിട്ടുണ്ട്. പശുവിനെ മാതാവായി കാണുന്ന ഹിന്ദു, പശുവിനെ കൊന്നു തിന്നുന്ന മു‍സ്‍ലിം എന്ന മട്ടിൽ സമൂഹത്തില്‍ താളപ്പിഴ സൃഷ്ടിക്കുന്ന ഇന്ത്യയിലെ ഫാഷിസ്റ്റ് രാഷ്ട്രീയം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങൾക്കു മുതലേ രൂപപ്പെട്ടു. ഈരീതിയിലുള്ള വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രത്തെ തുറന്നു കാട്ടുകയാണ് ഈ കൃതിയിലൂടെ .

പശുവിനെ മാതാവായി കാണുന്ന ഹിന്ദു, പശുവിനെ കൊന്നു തിന്നുന്ന മു‍സ്‍ലിം എന്ന മട്ടിൽ സമൂഹത്തില്‍ താളപ്പിഴ സൃഷ്ടിക്കുന്ന ഇന്ത്യയിലെ ഫാഷിസ്റ്റ് രാഷ്ട്രീയം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങൾക്കു മുതലേ രൂപപ്പെട്ടു

പശുവിന്റെ പേരിൽ ഹിന്ദുത്വവാദികൾ മുതലെടുക്കാൻ ശ്രമിക്കുമ്പോൾ അതിനെ വിമർശിക്കുന്ന അതേ കരുത്തോടെ ഇസ്ലാമിക തീവ്രവാദത്തെയും എതിർക്കുന്നുണ്ട് ഈ പുസ്തകത്തിലൂടെ ഹമീദ് ചേന്നമംഗലൂർ .ജിഹാദിന്റ പേരില്‍ ന്യായീകരണം നടത്തുന്ന ഇസ്ലാമികതീവ്രവാദികള്‍ ഹിന്ദുവര്‍ഗ്ഗീയതയ്ക്ക് വളം വെച്ചുകൊടുക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു .സെക്കുലര്‍ ഇന്ത്യയുടെ തകർച്ചയിലൂടെ ഒരു ഹിന്ദുപാക്കിസ്താനായിരിക്കും ഇവിടെ രൂപപ്പെടുക എന്ന് നമ്മള്‍ ഭയപ്പെടേണ്ടതുണ്ട് എന്ന് അദ്ദേഹം തുറന്നെഴുതുന്നു. പാകിസ്താനിലെ വർത്തമാനവസ്ഥയെ കണക്കറ്റുവിമർശിക്കുന്നുണ്ട് അദ്ദേഹം.പാക്കിസ്ഥാനിൽ ജീവനോടെയിരിക്കണമെങ്കിൽ തീവ്ര സുന്നി മതമൗലിക കേന്ദ്രങ്ങൾക്കും അവയുടെ സംരക്ഷകരായി സർക്കാരിലും സൈന്യത്തിലും വർത്തിക്കുന്നവർക്കെതിരെ ഒരക്ഷരം ഉരിയാടാതിരിക്കണം എന്നതാണ് നിലവിലെ അവസ്ഥാ. ഇത്തരം ചിന്താഗതികൾ   ഇവിടെയുള്ള ചില മുസ്ലിം സംഘടനകൾ വെച്ചുപുലത്തുന്നു എന്നത് ഗൗരവമായി കാണേണ്ടതുണ്ടെന്ന് ഉദാഹരണ സഹിതം വിലയിരുത്തുന്നു.

പെരുമാൾ മുരുകനും ഐഎസും മുസ്‍ലിം സ്ത്രീകളുടെ വർത്തമാനകാലവുമെല്ലാം അദ്ദേഹം വ്യത്യസ്ത കോണിലൂടെ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നുണ്ട്. ഗ്രീൻ ബുക്ക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം നമ്മുടെ യുവ തലമുറ വായിച്ചിരിക്കേണ്ടതാണ്.

നാഫിഹ് നടുവിലകത്ത്

One thought on “പശു ഒരു രാഷ്ട്രീയ ചിഹ്നം

Add yours

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

Create your website at WordPress.com
Get started
%d bloggers like this: