സർക്കാർ ജീവനക്കാരും അറുപതു കഴിഞ്ഞവർക്കുള്ള പെൻഷനും

എൻ ഇ ഹഖ്

അറുപതുവയസ്സ് കഴിഞ്ഞ എല്ലാവർക്കും ഒരേ പെൻഷൻ എന്ന ആശയവുമായി വൺ ഇന്ത്യ വൺ പെൻഷൻ കൂട്ടായ്മ കേരളത്തിൽ ശക്തിയാർജിച്ചുകൊണ്ടിരിക്കുകയാണ്. സമൂഹികമാധ്യമങ്ങളിൽ ചർച്ചയാക്കി കൊണ്ടുവന്ന ഈ കൂട്ടായ്മക്ക് സാധാരണ ജനങ്ങൾക്കിടയിൽ വലിയ പിന്തുണ ഉണ്ടായികൊണ്ടിരിക്കുന്നതാണ് കാണാൻ കഴിയുന്നത്. പത്രങ്ങളും വാർത്തകൾക്കായി ആക്രാന്തംകാട്ടിയോടുന്ന ചാനലുകളുമൊന്നും ഇതേവരെ ഇത് വാർത്തയാക്കിയതായി കാണുന്നില്ല. എങ്കിലും കേരളത്തിന്റെ മുക്കിലും മൂലയിലും ഇന്ന് ഈ ആശയം ചർച്ചയായി കഴിഞ്ഞിരിക്കുകയാണ്.

ഈ വാദം ബൂർഷ്വാസി നിർമ്മിക്കുന്നതാണ്‌, ഫിനാൻസ് മൂലധനത്തിൻ്റെ ഫാഷിസ്റ്റ് ധാര നിർമ്മിക്കുന്നതാണ്…..എന്നൊക്കെയാണ് സർവീസ് സംഘടനകൾ ഇതിനെതിരെ പറയുന്നത്.
മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ചവരുടെ ബുദ്ധിയില്‍ ഉടലെടുത്തതാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍’ എന്നാണ് സി പി എം നേതാവ് എളമരം കരീം പറയുന്നത്.

ബിജെപി യെ പോലുള്ള ഫാഷിസ്റ്റ് റെയ്സിസ്റ്റ് നയപരിപാടികളുള്ള ഒരു പാർട്ടി രാജ്യം ഭരിക്കുന്ന അവസര ത്തിൽ ഇത്തരം ആശങ്കകൾ സ്വാഭാവികമാണ്. സത്യത്തിൽ ബിജെപി, കോൺഗ്രസ്സ് അടക്കമുള്ള എല്ലാ മുഖ്യധാരാ പാർട്ടികളും പത്രങ്ങളും മാധ്യമങ്ങളും സർക്കാർ ജീവനക്കാരോടൊപ്പമാണ്.
അവരെ പിണക്കാൻ ആരും ധൈര്യപ്പെടുകയില്ല. ഉദ്യോഗസ്ഥ കോട്ടയിൽ കല്ലെറിഞ്ഞാൽ വിവരമറിയുമെന്നു അവർക്കറിയാം.

അതേസമയംതന്നെ കേരളത്തിൽ എസ്റ്റാബ്ലിഷ്ഡ് താല്പര്യത്തിന് അനിഷ്ടകരമായ എന്തും സംഘപരിവാർ ആശയം എന്ന പേരിൽ മുളയിൽതന്നെ നുള്ളിക്കളയാൻ നോക്കുന്ന ഒരു പ്രവണത നാം പലപ്പോഴും കാണുന്നതാണ്.

ഇന്ത്യയിലെ ഒരുവിഭാഗം ജനങ്ങളെ തെരഞ്ഞെടുത്ത്‌ അവർക്ക് സർക്കാർ വേണ്ടതിലധികം ശമ്പളവും പെൻഷനും നൽകി തീറ്റിപ്പോറ്റുന്ന സംവിധാനമാണ് നമ്മുടെ രാജ്യത്ത്‌ ഇപ്പോഴുള്ളത് എന്നത് നിഷേധിക്കാനാവില്ല. ബ്രിട്ടീഷ് ആധിപത്യകാലത്ത് നടപ്പിലാക്കിയ ആ രീതി ഇന്നും മാറ്റമില്ലാതെ തുടരുന്നു. ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിൽ അവർ സുഖമമായി ഇന്ത്യ ഭരിച്ചത് സർക്കാർ ഉദ്യോഗസ്ഥവൃന്ദം മുഖേനയായിരുന്നു. വിരമിച്ചശേഷവും അവരെ തീറ്റിപ്പോറ്റേണ്ടതും അവർക്ക് ആനുകൂല്യങ്ങൾ നൽകി പ്രസാദിപ്പിക്കേണ്ടതും അങ്ങ് ബ്രിട്ടനിൽ ഹെഡ്ഡാഫീസിലിരുന്ന് ഇന്ത്യയെ നിയന്ത്രിക്കുന്ന ബ്രിട്ടീഷ് അധികാരികൾക്ക് ആവശ്യമായിരുന്നു.

സർക്കാർ ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾക്കെതിരായിട്ടല്ല മറിച്ചു, ജോലിയിൽ നിന്നും വിരമിച്ച ശേഷം വെറുതെയിരിക്കുന്നവർക്ക് ശമ്പളത്തിന് ആനുപാതികമായി സർക്കാർ അന്യായമായ പെൻഷൻകൂടി നൽകുന്നത് ശരിയല്ല
എന്ന വാദമുന്നയിച്ചുകൊണ്ടാണ് പെൻഷൻ വിരുദ്ധർ ഇപ്പോൾ രംഗത്തുള്ളത്. ഇതുപോലെ സർക്കാരിൽനിന്ന് കനത്ത ആനുകൂല്യങ്ങൾ പറ്റുന്ന മറ്റൊരു വിഭാഗമാണ് ജനപ്രതിനിധികൾ. അവരുടെ ഒരു സൗഭാഗ്യം എന്തെന്നാൽ സ്വയം തങ്ങളുടെ ശമ്പളം നിശ്‌ചയിക്കാനും ശമ്പളം വർധിപ്പിക്കാനും അവർക്ക് കഴിയുന്നു എന്നുള്ളതാണ്. മന്ത്രിമാരുടെ സ്റ്റാഫാണ് മറ്റൊരുതരം സൗഭാഗ്യവാന്മാർ. രണ്ടുവർഷം മാത്രം മന്ത്രിപരിവാരത്തിലൊരുവനാ യി കൂടെനടന്നാൽ മതി മനോഹരമായ പെൻഷൻ ഉറപ്പായി.

ഇന്ത്യയുടെ സമ്പത്ത് ഓരോ ഇന്ത്യക്കാരന്റെയും അവകാശമാണ്. രാജ്യത്തിന്റെ വരുമാനത്തിന്റെ 80% വും, 8% മാത്രമുള്ള ഒരു വിഭാഗത്തി ലേക്കു പോകുന്ന സംവിധാനം ഭരണഘ ടനാവിരുദ്ധവുണെന്ന് പെൻഷൻ വിരുദ്ധർ വാദിക്കുന്നത്.
മൂന്നര കോടിയോളം ജനസംഖ്യയുള്ള കേരളത്തിൽ നോക്കുക, റവന്യൂ വരു മാനത്തിൻ്റെ 70% ത്തിലധികവും ഇപ്ര കാരം 6 ലക്ഷത്തോളം വരുന്ന ഉദ്യോ ഗസ്ഥരേയും 4 ലക്ഷത്തോളം വരുന്ന പെൻഷൻ കാരേയും തീറ്റിപോറ്റുന്ന തിനാണ് ഉപയോഗിക്കുന്നത്. വളർച്ചാതോതിനെക്കാൾ വലിയ ശമ്പള വർധനവാണ് കേരളത്തിൽ സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്നത്.

രാജ്യത്തെ മറ്റ് പ്രമുഖ സംസ്ഥാന ങ്ങളൊന്നും വരുമാനത്തിന്റെ ഇത്രയും ഉയര്‍ന്ന ശതമാനം ഇക്കാര്യങ്ങള്‍ക്കായി വിനിയോഗി ക്കുന്നില്ല. അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ മൊത്തം വരുമാന ത്തിന്റെ 23.83 ശതമാനമാണ് വേത നം, പെന്‍ഷന്‍, പലിശ ഇനത്തിനായി ചെലവിടുന്നത്.

കൊറോണ സാഹചര്യത്തിൽ ഗുരു തരമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ, സംസ്ഥാന ഗവണ്മെന്റ് സർക്കാർ ജീവനക്കാർ, അധ്യാപകർ എന്നിവരുടെ ഒരു മാസത്തെ ശമ്പളം അഞ്ച് ഗഡുവായി മാറ്റിവയ്‌ക്കാൻ തീരുമാനിക്കുകയുണ്ടായി. അതിനെ പോലും എതിർത്തും സർക്കാർ ഉത്തരവ് പരസ്യമായി കത്തിച്ചും ഒരുവിഭാഗം ജീവനക്കാർ രംഗത്ത് വറുകയാണ് ചെയ്തത്.

മദ്യം, ലോട്ടറി, സ്റ്റാമ്പ് ഡ്യൂട്ടി, വാഹന രജിസ്‌ട്രേഷന്‍ എന്നിവയില്‍ നിന്നാണ് കേരളത്തിന്റെ വരുമാനം; കൊറോണ കാലത്ത് അതൊക്കെ പൂര്‍ണമായി നിലച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം.

ബിജെപി യെ പോലുള്ള ഫാഷിസ്റ്റ് റെയ്സിസ്റ്റ് നയപരിപാടികളുള്ള ഒരു പാർട്ടി രാജ്യം ഭരിക്കുന്ന അവസരത്തിൽ ഇത്തരം ആശങ്കകൾ സ്വാഭാവികമാണ്. സത്യത്തിൽ ബിജെപി, കോൺഗ്രസ്സ് അടക്കമുള്ള എല്ലാ മുഖ്യധാരാ പാർട്ടികളും പത്രങ്ങളും മാധ്യമങ്ങളും സർക്കാർ ജീവനക്കാരോടൊപ്പമാണ്

നാടു മുടിഞ്ഞാലും സാരമില്ല, അദ്ധ്വാനത്തേക്കാൾ വേതനം പറ്റുന്ന തങ്ങളുടെ ആനുകൂല്യങ്ങളുടെ മേൽ കൈവെക്കാൻ അനുവദിക്കില്ല എന്ന പ്രഖ്യാപനമായിരുന്നു അത്. കേരളത്തിലെ ആനുകൂല്യങ്ങളൊന്നും അനുഭവിക്കാത്ത ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് സർക്കാർ ഉദ്യോഗസ്ഥർ എന്ന മേൽത്തട്ടുകാരോട്തന്നെ കടുത്ത രോഷമുണ്ടാക്കാനിടയാക്കിയ സംഭമായിരുന്നു അത്. ഇതിനുശേഷമാണ് നിലവിലുള്ള പെൻഷനെതിരായും, എല്ലാവർക്കും പെൻഷൻ വേണമെന്ന ആവശ്യമുയർത്തിയും സാമൂഹ്യമാധ്യമങ്ങൾവഴി പ്രചാരണങ്ങൾ കേരളത്തിൽ ശക്തിപ്പെട്ടത്.

അമേരിക്കയും ബ്രിട്ടനും അടങ്ങിയ ലോകത്തിലെ പല വികസിത രാജ്യങ്ങളും അവരുടെ പൗരന്മാർക്ക് നാഷണൽ ഇൻഷൂറൻസ് അടക്കമുള്ള സംവിധാനങ്ങൾ കൊടുക്കുന്നുണ്ട്.

നമ്മുടെ നാട്ടിലെ സർക്കാർ ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം അനർഹമായി വൻതുക ശമ്പളവും ആനുകൂല്യവും പിന്നെ മേശയുടെ അടിയിലൂടെ കൈക്കൂലിയും കൈപ്പറ്റിക്കൊണ്ടിരിക്കുന്നുവെന്നതിൽ യാതൊരു തർക്കവുമില്ല. ഒരുലക്ഷവും ഒന്നരലക്ഷവും വരെ പെൻഷൻ കൈപ്പറ്റുന്ന ആയിരങ്ങൾ നമ്മുടെ നാട്ടിലുണ്ട്. കാരണം പെൻഷൻ എന്ന് പറയുന്നത് അവസാനം കൈപ്പറ്റുന്ന ശമ്പളത്തിന്റെ 50 ശതമാനം ആണ്. കേന്ദ്ര സർക്കാറിന്റെ ശരാശരി പെൻഷൻ 35000 രൂപയാണ്. ഇപ്പോൾ കേന്ദ്രസർക്കാർ ജീവനക്കാർക്ക് മാത്രം 1.8ലക്ഷം കോടിരൂപയാണ് പെൻഷൻ ഇനത്തിൽ നൽകുന്നത്. അങ്ങനെ സംസ്ഥാനങ്ങളിലെ എല്ലാം കണക്കെടുക്കുമ്പോൾ ഏതാണ്ട് 12ലക്ഷം കോടിരൂപ പെൻഷനുവേണ്ടി മാത്രം ചെലവിടേണ്ടി വരുന്നു.

സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥന്മാര്‍, അധ്യാപകര്‍, പട്ടാള ക്കാര്‍, പോലീസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, ബാങ്ക് ജീവനക്കാര്‍ തുടങ്ങിയവരെ പോലെ തുല്യരാണ് കൂലിപ്പണിക്കാരനും, കൃഷിക്കാരനും, മുടിവെട്ടുകാരനും, വൈറ്റ് വാഷിംഗുകാരനും, ഓട്ടോറിക്ഷാ ക്കാരനും, മീന്‍കച്ചവടക്കാരനും, റബ്ബര്‍ ടാപ്പിംഗുകാരനുമൊക്കെ. ഇവരെല്ലാം ഒന്നിക്കുമ്പോഴാണ് രാജ്യത്തിന്റെ വികസനം സമഗ്ര മാകുന്നത്.

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Create a free website or blog at WordPress.com.

Up ↑

Create your website at WordPress.com
Get started
%d bloggers like this: