പുതിയ കാർഷിക നിയമങ്ങൾ ഭരണഘടനാവിരുദ്ധം

സ്വാതന്ത്ര്യം ലഭിച്ച കാലം മുതൽ തന്നെ കര്ഷകര്ക്ക് ഒരു കുറഞ്ഞ വരുമാനം ഉറപ്പുവരുത്തുന്നതിൽ കുറഞ്ഞ താങ്ങുവില എന്ന സംവിധാനത്തിന് വലിയ പ്രാധാന്യമുണ്ട്. ഏകദേശം 23 സുപ്രധാന കാർഷിക ഉൽപ്പന്നങ്ങൾ കുറഞ്ഞ താങ്ങുവില എന്ന സംവിധാനത്തിന്റെ പരിധിയിൽ വരുന്നുണ്ട്. എന്നാൽ ഈ സംവിധാനത്തിന് ഒരു നിയമത്തിന്റെ പിൻബലം ഇല്ല എന്നതും വസ്തുതയാണ്.

കാർഷിക വിപണന മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ട്ടിക്കുന്ന കാർഷിക നിയമങ്ങൾ ഈയിടെ പാർലമെന്റ് പാസ്സാക്കുകയുണ്ടായി. ഈ നിയമങ്ങളൊന്നും തന്നെ കുറഞ്ഞതാങ്ങുവിലയെ കുറിച്ച് സൂചിപ്പിക്കുന്നില്ല. ഈ നിയമങ്ങൾ രാജ്യത്തിൻറെ ഫെഡറൽ സംവീധാനത്തിന് വിരുദ്ധവും ആണ്.

കൃഷി എന്നത് സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ വരുന്ന സംസ്ഥാന പട്ടികയിൽപ്പെടുന്നതാണ്. എന്നാൽ വ്യാപാരവും,വിപണനവും എൻട്രി 33 പ്രകാരം കൺകറൻറ് പട്ടികയിൽപ്പെടുന്നതാണ് എന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. എന്നാൽ പുതിയ കാർഷിക നിയമത്തിൽ വിശദീകരിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾ എൻട്രി 33 ൽ സൂചിപ്പിക്കുന്നവയല്ല.

പുതിയ കാർഷിക നിയമങ്ങളെ മറികടക്കാനായി പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങൾ സംസ്ഥാനത്തിന്റെ മുഴുവൻ ഭൂപരിധിയും അവരുടെ എ.പി.എം.സി നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ ആലോചിക്കുകയാണ്. എന്നാൽ എ.പി.എം.സി നിയമം അതിനു അനുവദിക്കുന്നുണ്ടോ എന്നത് സംശയകരമാണ്. എങ്കിലും സംസ്ഥാനങ്ങൾക്ക് പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാവുന്നതാണ്.

ഇത്തരത്തിൽ കാർഷിക നിയമങ്ങൾക്കെതിരായി ഭരണഘടനാപരമായ സാദ്ധ്യതകൾ തേടുമ്പോഴും കുറഞ്ഞ താങ്ങുവില എന്നത് നിയമപരമാക്കാൻ സംസ്ഥാനങ്ങൾ ശ്രമിക്കേണ്ടതുണ്ട്. കുറഞ്ഞത് എ.പി.എം.സി മണ്ടിക്കകത്തെങ്കിലും ഇത്തരത്തിൽ കുറഞ്ഞ താങ്ങുവില എന്നത് നിയമപരമായി മാറുന്നത് കർഷകർക്ക് വലിയ ആശ്വാസം നൽകുന്നതായിരിക്കും. എന്നാൽ സ്വകാര്യ വ്യാപാരികൾക്കും കുറഞ്ഞതാങ്ങുവില ഏർപ്പെടുത്തുക എന്നത് തെറ്റായ നടപടിയാകും. സ്വതന്ത്ര വിപണി എന്നത് ഭരണഘടനാപരമായി തന്നെയുള്ള ആശയമാണ്.

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Create a free website or blog at WordPress.com.

Up ↑

Create your website at WordPress.com
Get started
%d bloggers like this: