മഴക്കാല ഓർമ്മകൾ

കുട്ടികാലത്തെ ഞാനടങ്ങുന്ന കുട്ടികളുടെ നേരമ്പോക്കിലൊന്നായിരുന്നു മീൻ പിടുത്തം. മഴക്കാലത്ത് വയലുകളും പറമ്പുകളും തൊടുമെല്ലാം വെള്ളം കയറി ഒന്നാകുമ്പോൾ വെള്ളത്തിലിറങ്ങി തൊർത്തു മുണ്ട് വിരിച്ചും ഈർക്കിളിയുടെ അറ്റത്ത് കുരുക്കിട്ടും മീനുകളെ പിടിക്കും. പിടിച്ച മീനികൾ ജീവനോടെ വീട്ടിലെ കിണറിൽ കൊണ്ടിടും. ഇടക്കിടയ്‌ക്ക് കിണറിലേക്ക് ഏന്തി വലിഞ്ഞ്‌ മീനുകൾ നീന്തി കളിക്കുന്നത് കൺകുളിർക്കെ നോക്കിനിൽക്കും. അതുണ്ടാക്കുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റില്ല. ചിലപ്പോൾ മീൻ വെള്ളത്തിന് മീതെ ചത്ത് പൊന്തി കിടപ്പുണ്ടാകും. കാണാൻ ആഗ്രഹിക്കാത്ത കാഴ്ച്ചയായിരുന്നു അത്. ഒരോ മഴക്കാലവും കുട്ടികാലത്തെ ഓർമകളാണ്. മഴ പെയ്യുന്നിടത്തോളം കാലം മഴകാല ഓർമകളും ഉണ്ടാകും.

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

Create your website at WordPress.com
Get started
%d bloggers like this: