നീതി നിർവഹണ സംവിധാനം പ്രശ്നപരിഹാര സംവിധാനം എന്ന നിലയിലേക്ക് മാറുന്നു

ഉത്തർപ്രദേശിലെ സംഭവവികാസങ്ങൾ രാജ്യത്തെ ചില പ്രവണതകളുടെ പ്രത്യക്ഷ ഉദാഹരണങ്ങളായി കാണാം. അവ, ക്രിമിനൽ നീതിന്യായ സംവിധാനത്തിൽ സർക്കാരും നീതിന്യവ്യവസ്ഥയും തമ്മിൽ ആവശ്യമായ ബന്ധത്തിന്റെ വളർന്നുവരുന്ന ശിഥിലീകരണം, അതിശക്തമായ ഭരണകൂടം, ഭരണ നിർവഹണ വിഭാഗത്തെ അനുകരിക്കാനുള്ള നീതിന്യായ വ്യവസ്ഥയുടെ ശ്രമം ഇവയാണ്. ഇതിന്റെയെല്ലാം ഫലമായി നീതിനായ സംവിധാനം എന്നത് കേവലം പ്രശ്നപരിഹാരം സംവിധാനമായി മാറിക്കൊണ്ടിരിക്കുന്നു.

നമ്മുടെ പോലീസ് സംവിധാനം ഫലപ്രദവും ചടുലവും എന്നാൽ അതിനനുസരിച്ചു നീതി നിർവഹണ വിഭാഗം അലസവുമാകുന്നു. ഉത്തർ പ്രദേശ എന്ന സംസ്ഥാനത്തെ ഉദാഹരണമാക്കുകയാണെങ്കിൽ അവിടെ പോലീസ് സംവിധാനത്തിന്റെ ഭാഗത്ത് നിന്ന് അന്വേഷണം പൂർത്തിയാകാത്ത കേസുകൾ എന്നത് 15 ശതമാനം മാത്രമാണ്. എന്നാൽ കോടതിയിൽ എത്തുന്ന ഇത്തരം ക്രിമിനൽ കേസുകളിൽ 90 ശതമാനവും തീർപ്പാകാതെ കിടക്കുകയാണ്. ഇതിൽ നിന്നും മനസിലാക്കാൻ സാധിക്കുക പോലീസ് അന്വേഷണം പൂർത്തിയാക്കി കേസുകൾ കോടതിയിൽ എത്തിക്കുമ്പോഴും കുറ്റവാളികൾക്ക് തക്കതായ ശിക്ഷ വേഗത്തിൽ ലഭ്യമാക്കുന്നതിൽ കോടതി സംവിധാനം പരാജയപ്പെടുന്നു എന്നാണ്.

ഇത് കുറ്റകൃത്യത്തിന് ശരിയായ ശിക്ഷ ലഭ്യമാക്കുന്നതിനുള്ള കാലതാമസം വളരെയധികം വർദ്ധിപ്പിക്കുന്നു. ഇങ്ങനെ വരുമ്പോൾ രാജ്യത്തെ കോടതിയുടെയും നീതി നിർവഹണ സംവിധാനത്തിന്റെയും പ്രാധാന്യം കുറയുന്ന അവസ്ഥ വരുന്നു. ക്രിമിനൽ നടപടിക്രമങ്ങളിൽ സർക്കാർ സംവിധാനവും നീതിനിർവഹണ വിഭാഗവും തമ്മിൽ ഉണ്ടായിരിക്കേണ്ട ബന്ധം ഇവിടെ ഇത്തരത്തിൽ കുറയുന്നത് ശരിയായ ശിക്ഷ കൃത്യമായ വിചാരണയിലൂടെ ലഭ്യമാക്കുന്നത് കുറയുന്ന സാഹചര്യം ഉണ്ടാക്കും.

ഇത്തരത്തിൽ കുറ്റകൃത്യത്തിനുശേഷം യഥാസമയത്ത് ശിക്ഷ നല്കാൻ സാധിക്കാതെ വരുന്നത് വിചാരണകൂടത്തെ ശിക്ഷ നടപ്പാക്കുന്ന രീതിയെ പതിയെ നീതികരിക്കുന്ന സാഹചര്യത്തിലേക്ക് നയിക്കും. ഉത്തർപ്രദേശിൽ പോലീസ് ഏറ്റുമുട്ടലിൽ പ്രതികൾ കൊല്ലപ്പെട്ട സംഭവങ്ങൾ അവിടുത്തെ ജനങ്ങൾ പോലീസിനെ പ്രകീർത്തിക്കുന്നത് ഇതിന് ഉദാഹരണമാണ്. ഇവിടെ നീതി നിർവഹണം എന്നത് കേവലം പ്രശ്നപരിഹാരം എന്നതിലേക്ക് മാറുകയാണ്. സ്വാഭാവികമായും ലഭിക്കുന്ന ജനപിന്തുണ ഭരണകൂടത്തിന് ശക്തി പകരുകയും ചെയ്യും. അത് ഇത്തരം പ്രവൃത്തികൾ തടയാനുള്ള സർക്കാരിന്റെ താല്പര്യം കുറക്കുകയും ചെയ്യും.

ഇത്തരത്തിൽ വിചാരണയില്ലാതെ സർക്കാർ സംവിധാനം തന്നെ ശിക്ഷ നടപ്പാക്കുന്ന രീതിക്ക് ജനപിന്തുണ ലഭിക്കുന്ന സാഹചര്യത്തിൽ പലപ്പോഴും കോടതികളും ഇതിനെ അനുകരിക്കുന്ന സാഹചര്യം വരുന്നു. ലഭിച്ചേക്കാവുന്ന ശിക്ഷ ആയുധമാക്കി പലപ്പോഴും പ്രതികളിൽ നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കാൻ സമ്മർദ്ദം ചെലുത്തുന്ന സാഹചര്യം ഉണ്ടാകുകന്നത് ഇതിനു ഉദാഹരണമാണ്. ഇവിടെയും കൃത്യമായ വിചാരണ ഇല്ലാതെ പോലീസ് ആരോപിക്കുന്ന പ്രതികളിൽ ശിക്ഷ നടപ്പാക്കുന്ന സാഹചര്യം ഉണ്ടാകുന്നു. ഇവിടെ നീതി നിർവഹണത്തിന് പകരം പ്രശ്നം പരിഹരിക്കുകയും കുറ്റകൃത്യത്തിന് ഇരയായവർ സംതൃപ്തരാകുകയും ചെയ്യുന്നു.

ഇത്തരത്തിൽ ഇന്ത്യയിൽ നീതി നിർവഹണ സംവിധാനം കേവലം പ്രശ്ന പരിഹാര സംവിധാനം എന്നതിലേക്ക് മാറുന്ന അപകടകരമായ പ്രവണത നിലനിൽക്കുകയാണ്.

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

Create your website at WordPress.com
Get started
%d bloggers like this: