ക്വാഡ്രിലാറ്ററൽ കൂട്ട്കെട്ട്‌ ഇന്ത്യക്ക് ഗുണകരമാവില്ല

ക്വഡിലാറ്ററൽ (Quadrilateral Security Dialogue) കൂട്ടുകെട്ടിന്റെ ഭാഗമായി ഇന്ത്യയുടേയും ആസ്ത്രേലിയയുടെയും അമേരിക്കയുടെയും ജപ്പാന്റെയും വിദേശകാര്യ മന്ത്രിമാർ തമ്മിൽ നടന്ന രണ്ടാമത് യോഗത്തോടെ ഈ കൂട്ടുകെട്ട് നിർണ്ണായകമായ ഘട്ടത്തിലേക്ക് കടന്നതായി പറയാം. ഇതുവരെ മുന്നോട്ടുപോയ രഹസ്യാത്മക നീക്കങ്ങളിൽ നിന്നും വ്യത്യസ്തമായി, ചർച്ചകളുടെ വലിയ ഭാഗവും വെളിപ്പെടുത്താൻ അംഗരാജ്യങ്ങൾ തയ്യാറായിരിക്കുകയാണ്. വിദേശകാര്യമന്ത്രിമാരുടെ യോഗം ഒരു വാർഷിക പതിവാക്കുക, അടിസ്ഥാന സൗകര്യ വികസനത്തിലും വിതരണശ്രിംഖലയിലും മഹാമാരിയെ നേരിടുന്നതിലും പരസ്പരം സഹകരിക്കുക തുടങ്ങിയ പ്രഖ്യാപനം ഇതിനുദാഹരണമാണ്.

യോഗത്തിനു ഏറ്റവും താല്പര്യം കാണിച്ചത് അമേരിക്കയായിരുന്നു. ടോക്കിയോവിൽ നടന്ന യോഗത്തിൽ അമേരിക്കയുടെ സ്റ്റേറ്റ് സെക്രെട്ടറി ,ക്വഡിലാറ്ററൽ കൂട്ടുകെട്ട് മേഖലയിലെ ചൈനയുടെ കടന്നുകയറ്റത്തെ ചെറുക്കുന്നതിന്റെ ഭാഗമായുള്ളതാണെന്ന് വ്യക്തമാക്കുകതന്നെയുണ്ടായി. സ്വതന്ത്രമായ ഇൻഡോ-പസഫിക് മേഖലക്കായി ശ്രമിക്കുന്ന മേഖലയിലെ ജനാധിപത്യ രാജ്യങ്ങളുടെ കൂട്ടുകെട്ട് എന്നതിൽ നിന്നും വ്യത്യസ്തമായി ഇതിനെ ചൈനക്കെതിരെയുള്ള പൂർണ്ണ സൈനിക കൂട്ടുകെട്ടാക്കാനാണ് അമേരിക്ക ഉദ്ദേശിക്കുന്നത് എന്നത് ഇവിടെ വ്യക്തമാണ്.

പരസ്യമായി തന്നെയുള്ള ഇത്തരത്തിലുള്ള പ്രസ്താവനകളെയും അതിലെ ഉദ്ദേശങ്ങളെയും ഇന്ത്യ ഗൗരവം കുറച്ച് കാണരുത്. ജപ്പാനും ആസ്ത്രേലിയയും അമേരിക്കയുമായി സൈനികസഖ്യത്തിന് തയ്യാറാണെങ്കിലും ഇന്ത്യ തന്ത്രപ്രധാനമായ വിഷയങ്ങളിൽ സ്വതന്ത്രമായ നിലപാട് സ്വീകരിച്ചു വരുന്ന രാജ്യമാണ്. ഇന്ത്യയെ ഇൻഡോ-പസഫിക് മേഖലയിൽ ചൈനയുമായി സംഘർഷത്തിലേക്ക് എത്തിക്കുകയും ക്വാഡ് കൂട്ടുകെട്ടിനെ അതിൽ പങ്കാളിയാക്കുകയുമാണ് അമേരിക്കയുടെ ലക്ഷ്യം. എന്നാൽ ഇത്തരത്തിലുള്ള ഉദേശങ്ങളെ ഇന്ത്യ പൂർണ്ണമായും നിരാകരിച്ചിട്ടുണ്ട്. പലതരത്തിലും ഇന്ത്യക്ക് ഗുണം ചെയ്യുന്നതാണ് ക്വാഡ് കൂട്ടുകെട്ട്. എന്നാൽ ക്വഡിന് (QUAD) അമേരിക്ക നൽകുന്ന നിർവചനം ഇന്ത്യക്ക് ഗുണകരമാകില്ല.

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Create a free website or blog at WordPress.com.

Up ↑

Create your website at WordPress.com
Get started
%d bloggers like this: