Blog

ക്വാഡ്രിലാറ്ററൽ കൂട്ട്കെട്ട്‌ ഇന്ത്യക്ക് ഗുണകരമാവില്ല

ക്വഡിലാറ്ററൽ (Quadrilateral Security Dialogue) കൂട്ടുകെട്ടിന്റെ ഭാഗമായി ഇന്ത്യയുടേയും ആസ്ത്രേലിയയുടെയും അമേരിക്കയുടെയും ജപ്പാന്റെയും വിദേശകാര്യ മന്ത്രിമാർ തമ്മിൽ നടന്ന രണ്ടാമത് യോഗത്തോടെ ഈ കൂട്ടുകെട്ട് നിർണ്ണായകമായ ഘട്ടത്തിലേക്ക് കടന്നതായി പറയാം. ഇതുവരെ മുന്നോട്ടുപോയ രഹസ്യാത്മക നീക്കങ്ങളിൽ നിന്നും വ്യത്യസ്തമായി, ചർച്ചകളുടെ വലിയ ഭാഗവും വെളിപ്പെടുത്താൻ അംഗരാജ്യങ്ങൾ തയ്യാറായിരിക്കുകയാണ്. വിദേശകാര്യമന്ത്രിമാരുടെ യോഗം ഒരു വാർഷിക പതിവാക്കുക, അടിസ്ഥാന സൗകര്യ വികസനത്തിലും വിതരണശ്രിംഖലയിലും മഹാമാരിയെ നേരിടുന്നതിലും പരസ്പരം സഹകരിക്കുക തുടങ്ങിയ പ്രഖ്യാപനം ഇതിനുദാഹരണമാണ്. യോഗത്തിനു ഏറ്റവും താല്പര്യം കാണിച്ചത് അമേരിക്കയായിരുന്നു…. Continue Reading →

നീതി നിർവഹണ സംവിധാനം പ്രശ്നപരിഹാര സംവിധാനം എന്ന നിലയിലേക്ക് മാറുന്നു

ഉത്തർപ്രദേശിലെ സംഭവവികാസങ്ങൾ രാജ്യത്തെ ചില പ്രവണതകളുടെ പ്രത്യക്ഷ ഉദാഹരണങ്ങളായി കാണാം. അവ, ക്രിമിനൽ നീതിന്യായ സംവിധാനത്തിൽ സർക്കാരും നീതിന്യവ്യവസ്ഥയും തമ്മിൽ ആവശ്യമായ ബന്ധത്തിന്റെ വളർന്നുവരുന്ന ശിഥിലീകരണം, അതിശക്തമായ ഭരണകൂടം, ഭരണ നിർവഹണ വിഭാഗത്തെ അനുകരിക്കാനുള്ള നീതിന്യായ വ്യവസ്ഥയുടെ ശ്രമം ഇവയാണ്. ഇതിന്റെയെല്ലാം ഫലമായി നീതിനായ സംവിധാനം എന്നത് കേവലം പ്രശ്നപരിഹാരം സംവിധാനമായി മാറിക്കൊണ്ടിരിക്കുന്നു. നമ്മുടെ പോലീസ് സംവിധാനം ഫലപ്രദവും ചടുലവും എന്നാൽ അതിനനുസരിച്ചു നീതി നിർവഹണ വിഭാഗം അലസവുമാകുന്നു. ഉത്തർ പ്രദേശ എന്ന സംസ്ഥാനത്തെ ഉദാഹരണമാക്കുകയാണെങ്കിൽ അവിടെ… Continue Reading →

പുതിയ കാർഷിക നിയമങ്ങൾ ഭരണഘടനാവിരുദ്ധം

സ്വാതന്ത്ര്യം ലഭിച്ച കാലം മുതൽ തന്നെ കര്ഷകര്ക്ക് ഒരു കുറഞ്ഞ വരുമാനം ഉറപ്പുവരുത്തുന്നതിൽ കുറഞ്ഞ താങ്ങുവില എന്ന സംവിധാനത്തിന് വലിയ പ്രാധാന്യമുണ്ട്. ഏകദേശം 23 സുപ്രധാന കാർഷിക ഉൽപ്പന്നങ്ങൾ കുറഞ്ഞ താങ്ങുവില എന്ന സംവിധാനത്തിന്റെ പരിധിയിൽ വരുന്നുണ്ട്. എന്നാൽ ഈ സംവിധാനത്തിന് ഒരു നിയമത്തിന്റെ പിൻബലം ഇല്ല എന്നതും വസ്തുതയാണ്. കാർഷിക വിപണന മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ട്ടിക്കുന്ന കാർഷിക നിയമങ്ങൾ ഈയിടെ പാർലമെന്റ് പാസ്സാക്കുകയുണ്ടായി. ഈ നിയമങ്ങളൊന്നും തന്നെ കുറഞ്ഞതാങ്ങുവിലയെ കുറിച്ച് സൂചിപ്പിക്കുന്നില്ല. ഈ നിയമങ്ങൾ… Continue Reading →

Loading…

Something went wrong. Please refresh the page and/or try again.

About Me

City-dweller, noodle lover, camera collector and fan of everything with a lens. I’m always trying out new gear. Edison is my outlet to share my new discoveries with the world.

Subscribe to My Blog

Get new content delivered directly to your inbox.

Create a free website or blog at WordPress.com.

Up ↑

Create your website at WordPress.com
Get started
%d bloggers like this: